Sarva sainyadhipan yeshu

Malayalam Hymn

Sarva sainyadhipan yeshu

Sarva sainyadhipan yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു (2) രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് (2) കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി (2) ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ (2) ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും (2) ദേശം തുറന്നീടും വഴി ഒരുക്കീടും താമ്ര വാതിലും താൻ തകർത്തീടും (2) ഭയപ്പെടാതെ ഉറച്ചു നിന്ന് സ്തോത്രം പാടിടാം ബാഖയിൻ താഴ്‌വരയോ ബറാഖ ആയീടുമേ (2) സൈന്യത്താൽ അല്ല ശക്തിയാൽ അല്ല പരിശുദ്ധനാം ആത്മാവിനാൽ (2) യേശു നല്ലവൻ ദയ ഉള്ളവൻ ജയ വീരനാം സൈന്യാധിപൻ (2)

Related Songs