Kodi soorya prabhayerum

Malayalam Hymn

Kodi soorya prabhayerum

Kodi soorya prabhayerum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്റെ കൂടെവരും ഞങ്ങളെ കൺപാർക്ക ദേവാ 1 ഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യ ജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;- 2 പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വ നാളിലും നിൻ പാദസേവ ചെയ്തു പാർക്കാം;- 3 ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരു നൂറുമടങ്ങീയടിയാർക്കേകുമല്ലോ;- 4 രാമുഴുവൻ നിന്റെ മാർവ്വിൽ ചേർത്തിടേണം മന- ക്ലേശമെല്ലാം നീക്കും പ്രേമം തന്നിടേണം;- 5 പാറയിൽ നിന്നുള്ള തേനും തന്നിടേണം ജീവ- പാറയാകും നിന്നിലെന്നും നിന്നീടുവാൻ;- 6 വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരു- സങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;- 7 പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നു- നീതിയോടീ ഭൂതലത്തിൽ വാഴ്ക രാജാ;-

Related Songs