Malayalam Hymn
Megha vahane kodi duthararppumay
Megha vahane kodi duthararppumay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മേഘവാഹനേ കോടി ദൂതരാർപ്പുമായ്
എൻ പ്രാണാനായകൻ
വാനിൽ വേഗം വന്നീടുമേ
ചേർന്നീടുമേ ഞാനും ചേർന്നീടുമേ
എൻ പ്രിയൻ സന്നിധൗ ഞാനും ചേർന്നീടുമേ
1 ലോകത്തിൽ എതിരുകൾ ഉയർന്നിടിലും
എൻ പ്രാണപ്രിയൻ പാദം ചേർന്നീടും ഞാൻ
എന്നെ ചേർപ്പാൻ വാനതിൽ
വരുമെന്ന വാഗ്ദത്തം ഉണ്ടെനിക്ക്;- മേഘവാഹനേ...
2 മിത്രങ്ങൾ ശത്രുക്കൾ ആയീടിലും
ഉറ്റവർ പരിഞ്ഞങ്ങു പോയീടിലും
എൻ ആത്മസ്നേഹിതനാം
യേശു വേഗം വന്നീടുമേ;- മേഘവാഹനേ...
3 നിന്ദകൾ പലതും ഏറ്റീടിലും
പരിഹാസങ്ങൾ ഏറെ സഹിച്ചീടിലും
എന്നെ ആദരിച്ചീടുവാൻ
എൻ മണാളൻ വേഗം വരും;- മേഘവാഹനേ...
4 ഉയിരുള്ള നാൾവരെ ഈ ധരയിൽ
ഉയിർത്തന്ന നാഥനെ വാഴ്ത്തീടും ഞാൻ
ഉയിർത്തന്ന യേശുവേ
ഉയർത്തീടും ഞാൻ അങ്ങെ അന്ത്യം വരെ;- മേഘവാഹനേ...