Thejassin prabhayerum nattilende

Malayalam Hymn

Thejassin prabhayerum nattilende

Thejassin prabhayerum nattilende lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ കൂടാരമൊരുക്കുവാൻ പോയ യേശു മണവാളനോടൊത്തെൻ വാസമോർക്കുമ്പോൾ മനസ്സിന്റെ വേദനകൾ മറന്നീടുമേ(2) ഹാല്ലേലുയ്യ പാടി ആർത്തീടുമേ എന്റെ അല്ലെലാം മറന്നാരാധിക്കും കുഞ്ഞാടാം കാന്തനാം യേശുവിന്റെ കൂടെ നടന്നു ഞാൻ പാടീടുമേ 2 സ്വർണ്ണത്തെരു വീഥിയെന്റെ മോദം സ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും ജീവമന്നായെന്റെ ഭോജനമാം ജീവവൃക്ഷത്തിൻ ഫലമാനന്ദമാം;- ഹാല്ലേലുയ്യാ 3 കാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത് കണ്ണുനീർ മാറിയന്നു വാണിടും ഞാൻ ആരുമറിയാത്തൊരു പേരെനിക്കുണ്ട് വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട;- ഹാല്ലേലുയ്യാ 4 രാത്രിയൊ അവിടെ ഞാൻ കാണുകയില്ല കുഞ്ഞാടാം വിളക്കെന്റെ ശോഭയാണ് പുത്തനെറുശലേം പട്ടണത്തിൽ ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ;- ഹാല്ലേലുയ്യാ

Related Songs