Swargatthinte snehamani naadatthin

Malayalam Hymn

Swargatthinte snehamani naadatthin

Swargatthinte snehamani naadatthin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ മറ്റൊലികൾ മുഴങ്ങുന്നില്ലേ കാൽവറിയിലെ സ്നേഹ കൊയ്ത്തതിൽ ചേർത്ത കറ്റയിൽ നീയും കാണുമോ ആ കള്ളനെ പോലെ മൂന്നു കരിരുമ്പാണി മേൽ തൂങ്ങുന്ന രക്ഷിതാവേ ഇക്ഷണം നോക്കൂ സീയോൻ പുത്രീ നിന്റെ നഗ്നത മറച്ചിടുവാൻ നാഥൻ അങ്കികൾ ഓ ചീട്ടിട്ടെടുത്തു സ്വർഗ്ഗ.... സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻ കണ്ണുനീരാം തൈലമില്ലെയോ മഗ്നലന മറിയയെ പോൽ നിൻ ജീവിതമാം തൈല കുപ്പി നീ ഇന്നുടച്ചിടുമോ സ്വർഗ്ഗ… സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻ ഗിലയാദിൻ തൈലം ഇന്നിതാ നാഥൻ ക്രൂശിൽ ഒഴുക്കിയതാം രക്തതുള്ളികൾ നിൻ മുറിവതിൽ പകർന്നീടുന്നു സ്വർഗ്ഗ… ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നു കേണിടുന്ന സീയോൻ മകളെ ശാലേം പുത്രീ എനിക്കായ്‌ നീ കരക വേണ്ട കരയുമോ നീ നിനക്കായ് തന്നെ സ്വർഗ്ഗ... ചങ്കു പൊട്ടി കരയുകെൻ മനമേ ലോക സ്നേഹം വെടിഞ്ഞീടുക വേണ്ട ലോക ഇമ്പമേനിക്കെ ഈ പാരിൽ സൗഖ്യങ്ങൾ ഓ മതി എനിക്കു നാഥൻ സഖിത്വം സ്വർഗ്ഗ…

Related Songs