Malayalam Hymn
Thediyathalla ninne
Thediyathalla ninne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തേടിയതല്ല നിന്നെ
തേടി വന്നെന്നേയും നീ
ഇടറുമീ പാതയിൽ
വഴുതീടതെന്നും
ഇടയനായി കൂടെ വരും...
നല്ല ഇടയനായി കൂടെ വരും..
മരുഭൂമി യാത്രയിൻ
ഘോരമാം വേളയിൽ
ആശ്വാസ ദായകനായി
എന്റെ ഭാരങ്ങളിൽ എന്നും ആശ്രയമായി
എന്റെ രോഗങ്ങളിൽ നല്ല വൈദ്യനായ
യേശു എൻ അരികിൽ വരും...
എന്റെ യേശു എൻ അരികിൽ വരും...
കൂരിരുൾ പാതയിൻ
ഏകമാം യാത്രയിൽ
പതികനായി കൂടെ വരും
എന്റെ ദുഃഖങ്ങളിൽ നല്ല ആശ്വാസമായി
നീറും വേദനയിൽ നല്ല സാന്ത്വനമായി
യേശു എൻ അരികിൽ വരും...
എൻ യേശു എൻ അരികിൽ വരും...