Cheyyum njaanennunithu ninne

Malayalam Hymn

Cheyyum njaanennunithu ninne

Cheyyum njaanennunithu ninne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചെയ്യും ഞാനെന്നുമിതു -നിന്നെ മെയ്യായോർപ്പാനേശുവേ 1 അയ്യയ്യോ നിൻ വചനത്തിൻ പടി നിത്യം മെയ്യാം വിനയത്തോടെ - എന്റെ ഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതി മെയ്യായോർപ്പാൻ നിരന്തം;- ചെയ്യും 2 ഗഥശമനെ സ്ഥലെ നിനക്കുണ്ടായ വ്യഥയും പോരാട്ടവും -പ്രാണ നാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധം ഓർക്കാതിരുന്നീടുന്നു;- ചെയ്യും 3 ക്രൂശിലെൻ പേർക്കു ബലിയായ്‌ ജഗത്തുകൾ ക്കീശന്റെ കോപാഗ്നിയിൽ -നസ റേശാ നീ വെന്തതും ഓർത്തെന്റെ മാനസം ക്ലേശിച്ചു നന്ദിയോടെ;- ചെയ്യും... 4 എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനി എന്താത്മ ഭോജനമേ - ദേവാ നിൻരക്ഷാപാനത്താലെന്നാത്മ ദാഹം തീർന്നെന്നും പ്രമോദിപ്പാനായ്‌;- ചെയ്യും... 5 ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻ പൊൻ വചനത്തിൻ പടി - ഞങ്ങൾ കാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനി ഓർത്തനുഷ്ഠിക്കുന്നിതു;- ചെയ്യും...

Related Songs