Malayalam Hymn
Sthothram cheyyum en rakshaka
Sthothram cheyyum en rakshaka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്തോത്രം ചെയ്യും എൻ രക്ഷക
മാത്രം വാഴ്ത്തും ഞാൻ എന്നെന്നും
പാത്ര വിഹീനനകുമെൻ മിത്രമായതത്യത്ഭൂതം
എന്തൊരു സ്നേഹമേ എന്തൊരു ത്യാഗമേ
പുത്രനെ തന്നു സ്നേഹിച്ചു
സ്തോത്രം സ്തോത്രം എന്നും ആമേൻ (2)
അറപ്പനുള്ളൊരു കുഞ്ഞാടു പോൽ
രോമം കത്രിക്കുമൊരാടു പോൽ
മിണ്ടാതിരുന്നിട്ടും അവന്റെ മേൽ
മുൾക്കിരീടം ചൂടിച്ചു (2)
(എന്തൊരു സ്നേഹമേ ....)
അതിവേദനാ നീ സഹിച്ചതും
അലിവില്ല യുദർ അടിച്ചതും
നിന്ദകളും പഴി ദുഷിയതും
നീ വഹിച്ചെൻ പാപം മൂലമായി (2)
(എന്തൊരു സ്നേഹമേ ....)
ദാഹിച്ചു കേണീടും നേരമതും
പുളിച്ച കാടി കൊടുത്തിതയ്യോ
പിളർന്നവർ തിരുമാർവതും
ദാനമായി തൻ ജീവൻ ഏകിയതും (2)
(എന്തൊരു സ്നേഹമേ ....)
കാൽവരി ക്രുശിൽ എൻ പേർക്കായി
കാൽകരങ്ങൾ തുളച്ചിതോ
കാരിരുമ്പാണികൾ മൂന്നിലായ്
കാരുണ്യ നാഥൻ യാഗമായ് (2)
(എന്തൊരു സ്നേഹമേ ....)