Malayalam Hymn
Njan paadum keertthanam cheyyum
Njan paadum keertthanam cheyyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാൻ പാടും കീർത്തനം ചെയ്യും
എൻ മനമേ ഉണരുക നീ
തൻ ഉപകാരങ്ങൾ ഓർത്തെന്നും
തൻ നാമത്തെ വാഴ്ത്തീടും ഞാൻ
ഹാലേലുയ്യ ഹാലേലുയ്യ ...
സ്‌തോത്രം എന്നേശുവിനു -എന്നും
ഞാൻ ഞെരുക്കത്തിൽ നിലവിളിച്ചു
എൻ പ്രാർത്ഥനകൾ കേട്ടു
വിശാല വാതിൽ തുറന്നുതന്നു
ശ്രേഷ്ടമായ് അനുഗ്രഹിച്ചു
ഞാൻ സ്തുതികൾ പാടീടുമ്പോൾ
നീ വീണ്ടതാം പ്രാണനും
അധരങ്ങളും ഘോഷിച്ചിടും
യേശുവിൻ തിരുനാമത്തെ