Malayalam Hymn
Swarga seeyon yaathra cheyyum veerare
Swarga seeyon yaathra cheyyum veerare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വർഗ്ഗസീയോൻ യാത്ര ചെയ്യും വീരരേ
പ്രിയയേശു പോയ പാത തന്നെയോ
നിങ്ങൾ പോവതെന്നും ഓർത്തുനോക്കുവിൻ
1 കുറുനരിക്കു കുഴിയും പറവയ്ക്കു കൂടുമുണ്ട്
യേശുവിനില്ലിടം തെല്ലുമേ
വീടും വയലുകളും മറ്റോരോവിധ സുഖങ്ങളും
നേടുവാനായി നീ പോകുന്നോ?
2 മാതാവും സഹോദരരും ദൈവഇഷ്ടം
ചെയ് വോരിവർ എന്നരുൾ ചെയ്തോനാം യേശുവിൻ സത്യമൊഴികൾക്കെതിരായ് സ്വന്തജഡബന്ധം കാപ്പാൻ
ഇന്നു നീ പോകുന്നോ സോദരാ
3 സ്വന്തശിഷ്യരുടെ പാദം സന്തോഷമായ് കഴുകിയ
ദാസരിൻ ദാസനാം യേശുതാൻ
ജാതികൾക്കധിപതികൾ കർതൃത്വം നടത്തിടുന്നു
നമ്മിലോ ദാസനാം നായകൻ
4 സ്വർഗ്ഗമഹിമ വെടിഞ്ഞിപ്പാരിടത്തിലടിമയായ്
വന്നതാം താഴ്മയെന്താശ്ചര്യം
പൂഴിയും പൊടിയുമായ മർത്യകീടം എത്ര ഏറ്റം
താഴ്മയായ് ജീവിതം ചെയ്യണം
5 സീയോനിൽ വാസം ചെയ്യുന്നോർ
താതനിൻ മഹിമയും തൻ നാമവും ഉള്ളവർ ആകയാൽ
താതനിൻ സ്വഭാവവും തൻ തിരുനാമവും ധരിച്ചു
പോയിടാം സീയോനിൽ വാഴുവാൻ