Karthav uyirththuyare innum

Malayalam Hymn

Karthav uyirththuyare innum

Karthav uyirththuyare innum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം 1 വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ് നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാം 2 മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ! 3 വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ് 4 ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ! മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!

Related Songs