Malayalam Hymn
Karthadhi karthav vegam varum
Karthadhi karthav vegam varum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കർത്താധി കർത്താവ് വേഗം വരും
രാജാധി രാജാവായ് വേഗം വരും
നമ്മെ ചേർപ്പാനായ് വേഗം വരും
യേശു രാജൻ വേഗം വരും (2)
യേശു രാജൻ വരും അവൻ വേഗം വരും
വാനമേഘത്തിൽ ചേർപ്പാൻ വരും (2)
അവനായ് ഒരുങ്ങാം പ്രിയജനമേ
മണവാട്ടിയായ് വാഴുവാൻ ഒരുങ്ങി നിൽക്കാം (2)
പരിശോധന ഏറെ വന്നീടിലും
പരീക്ഷകൾ നമ്മെ തളർത്തീടിലും (2)
പതറാതെ തളരാതെ മുന്നേറുവാൻ
പരലോക നാഥനിൽ ആശ്രയിക്കാം (2)
യേശു രാജൻ വരും....
നിർമ്മല മനസ്സോടെ ജീവിച്ചിടാം
വിശ്വസ്ത സാക്ഷിയായ് നിലനിന്നിടാം (2)
നീതി സൂര്യൻ തൻ വരവിനായി
വിശ്വസ്തരായ് നാം ഒരുങ്ങി നിൽക്കാം (2)
യേശു രാജൻ വരും...
ഈ ലോക ജീവിതം നശ്വരമെ
സ്വർഗ്ഗീയ ഭവനത്തിൽ നിത്യാനന്ദം (2)
ആ മഹൽ സുദിനം വന്നീടുമ്പോൾ
ആത്മ മണവാളനൊപ്പം എടുക്കപ്പെടും (2)
യേശു രാജൻ വരും...