Priyan vegam varum nithya

Malayalam Hymn

Priyan vegam varum nithya

Priyan vegam varum nithya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രിയൻ വേഗം വരും നിത്യരാജാവായ് തന്റെ കാന്തയെ ചേർപ്പതിനായ് ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻ തിടുക്കമോടോരോനാളും(2) യേശുവേ നോക്കി നീ ജീവിച്ചീടുക വിശ്വാസത്തിൻ നല്ല പോർ പൊരുതീടുക പ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക് പ്രത്യാശയോടോടുക പുരിയിലേക്ക് 2 സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുക സ്വർഗ്ഗരാജ്യമത്രേ നിന്റെ നിത്യഗേഹം സ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേ അന്വേഷിച്ചനുദിനവും(2);- യേശുവേ... 3 കീർത്തനങ്ങളോടെ നീ ഓടീടുവാൻ കർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാം സ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവും മരുഭുപ്രയാണമതിൽ(2);- യേശുവേ... 4 പോർജയിച്ചീടുവാൻ ബലം ധരിപ്പിക്കും താൻ പരിചയായ് കാക്കും നിന്നെ മതിൽ ചാടി കടക്കും നീ തൻ ഭുജബലത്താൽ പാർത്തിടും ഉന്നതികളിൽ(2);- യേശുവേ... 5 ആകയാൽ എന്മനമേ നീ ആനന്ദിക്ക ആമോദമോടെ നീ പാടീടുക അവൻ നിന്റെ കോട്ടയും രക്ഷയിൻ പാറയും അർപ്പണം ചെയ്യുക നീ(2);- യേശുവേ...

Related Songs