Priyan varum naalini adhikamilla

Malayalam Hymn

Priyan varum naalini adhikamilla

Priyan varum naalini adhikamilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം നമുക്കിനിയകലമല്ല 1 ഓട്ടം തികച്ചു നാം അക്കരെ നാട്ടിൽ ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ ഓടിപ്പോയിടും വിനകളെല്ലാം;- 2 അവന്നായിന്നു നിന്ദകൾ സഹിച്ചും അപമാനങ്ങൾ അനുഭവിച്ചും അവൻ വേലയിൽ തുടർന്നിടുന്നു അന്നു തരും താൻ പ്രതിഫലങ്ങൾ;- 3 ഇരുളാണിന്നു പാരിതിലെങ്ങും ഇവിടില്ലൊരു സമാധാനവും പരനേശുവിൻ വരവെന്നിയേ പാരിൽ നമുക്കു വേറാശയില്ല;- 4 അന്ത്യ നാളുകളാണിതെന്നറിഞ്ഞ് ആദ്യ സ്നേഹത്തിൽ നമുക്കിനിയും തിരു നാമത്തിൻ മഹിമകൾക്കായ് തീരാം താൻ പാരിൽ തരും നാളുകൾ;-

Related Songs