Malayalam Hymn
Parishuddha paraprane parane
Parishuddha paraprane parane lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പരിശുദ്ധ പരാപരനെ-പരനെ
സ്തുതി ചെയ്ക നിത്യം മനമേ
1 പാപിയെ നേടാൻ ശാപമായ്ത്തീർന്ന
വാനവർക്കധിപതിയേ
പാപത്തെ വെറുക്കും പാപിയിൽ കനിയും
പരമരക്ഷാകരനെ;-
2 വേദന സഹിക്കും നിൻ
വേദനയകറ്റാൻ ക്രൂശു വഹിച്ചവനെ
ദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെ
തിരുകൃപ പകർന്നവനെ;-
3 കടലിന്മേൽ നടന്നു പടകതിൽ കയറി
ശാന്തത വരുത്തിയോനെ
ഭയമെല്ലാമകറ്റി കൂടിരിപ്പവനെ
അക്കരെ നയിപ്പവനെ;-
4 കല്ലറ തുറന്നു മൃത്യുവെ ജയിച്ചു
ഉയിർത്തെഴുന്നേറ്റവനെ
ആശ്വാസപ്രദനാം ആത്മാവേ അയച്ചു
തിരുശക്തി പകർന്നവനെ;-