Malayalam Hymn
Nadakkanam priyare naam parishuddha
Nadakkanam priyare naam parishuddha lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ
അനുസരിച്ചനുദിനം സമർപ്പണമായ്
ജഡത്തെയനുസരിച്ചു നടക്കുകിലൊരിക്കൽ നാം-
കനത്ത ശക്ഷാവിധിയിലകപ്പെടുമേ
ആത്മാവിനെയനുസരിക്കുകിൽ
പ്രാപിക്കാം വിജയം ദിനവും
2 വിളിക്കു യോഗ്യമായ് നമ്മൾ വിളിച്ചോനാം വിശുദ്ധന്റെ
വിശുദ്ധിക്കനുസരിച്ചു നടന്നിടേണം
അശുദ്ധിയുമേതുവിധ ദുർന്നടപ്പുമൊരിക്കലും
പൊറുക്കുകില്ലവനതി വിശുദ്ധനത്രെ;-
3 ജഡത്തിന്റെ പ്രവൃത്തികൾ മരിപ്പിക്കണം നാം
ജഗത്തിന്റെ മോഹങ്ങൾ ത്യജിച്ചിടേണം
ജയിച്ചിടുകിൽ നമ്മൾ പ്രിയനൊത്തു നടന്നിടും
ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാൾ;-
4 നന്മയും പൂർണ്ണവുമായ ദൈവഹിതമാരാഞ്ഞിടാം
വെളിച്ചത്തിലുളളവരായ് നടന്നിടാം നാം
സകല സൽഗുണങ്ങളും നീതിയും സത്യവും
വെളിച്ചത്തിൻ ഫലമെന്നതറിഞ്ഞിടണം;-
5 ധരിക്കണം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം
പെരിയ ശത്രുവിനോടു പൊരുതിടുവാൻ
സമയം ദുർലഭമെന്നതറിഞ്ഞവൻ വൃതരെയും
ചതിക്കുവാൻ ശ്രമിക്കുമെന്നറിഞ്ഞിടണം;-
6 പിമ്പിലുളളതു മറന്നും മുൻപിലുളളതിനെ നോക്കി
പരമവിരുതിനായിട്ടോടിടേണം
നാം വിശ്വാസത്തിൻ നായകനാമേശുവിൻ കരത്തിൽനിന്നും
ലഭ്യമാകും നീതിയിൻ കിരീടമൊരുനാൾ;-