Malayalam Hymn
Mrithyuvilum piriyaattha sneham
Mrithyuvilum piriyaattha sneham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മൃത്യുവിലും പിരിയാത്ത സ്നേഹം
യേശു അപ്പാ നിൻ മാതുര്യ സ്നേഹം
ചങ്കു പിളർന്നെന്നെ നേടിയ സ്നേഹമേ
വർണ്ണിപ്പാൻ ആവതില്ലേ
അങ്ങില്ലാതെ ജീവിപ്പാൻ
എനിക്കാവില്ലെൻ യേശുവേ
എൻ ജീവന്റെ ഉറവിടമേ അങ്ങിൽ ചേരുന്ന നാൾ വരെയും
നിന്നതും ഇന്നു നിൽക്കുന്നതും ഞാൻ
യേശു അപ്പാ നിൻ ദയ ഒന്നു മാത്രമേ
പുകഴുവാൻ എന്നിൽ ഒന്നുമില്ലേ
വൻ കൃപയാൽ എന്നെ നടത്തുന്ന സ്നേഹമേ
(അങ്ങില്ലാതെ ജീവിപ്പാൻ...)
ചതഞ്ഞ ഓടയായി തീർന്നെങ്കിലും ഞാൻ
പുകയുന്ന തിരിയായ് മാറിയപ്പോഴും എന്നെ
ഒടിക്കാതെ കെടുത്താതെ കരുതിയ നാഥനെ
നന്ദിയാൽ പാടിടും എൻ ജീവ കാലമെല്ലാം
(അങ്ങില്ലാതെ ജീവിപ്പാൻ...)