Alavilla sneham yeshuvin sneham

Malayalam Hymn

Alavilla sneham yeshuvin sneham

Alavilla sneham yeshuvin sneham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം 1 പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ 2 ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! 3 വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് 4 തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ് 5 നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ

Related Songs