Malayalam Hymn
Kalvarikkunnile Yeshuvin sneham
Kalvarikkunnile Yeshuvin sneham lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറിക്കുന്നിലെ യേശുവിൻ സ്നേഹം
എന്നെയും നേടിയ ദിവ്യസ്നേഹം
അരാധിക്കും സ്തുതിച്ചിടും ഞാൻ
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
ഗോൽഗോത്ത മലയിൽ മൂന്നാണിമേൽ
തകർക്കപെട്ടയെൻ യേശുനാഥൻ
സ്നേഹിച്ചിടും സേവിച്ചിടും
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
പൊൻകരം നീട്ടി താങ്ങേണമെ
തിരുമാർവ്വിലന്നെ ചേർക്കേണമെ
കീർത്തിച്ചിടും പാടീടും ഞാൻ
ക്രൂശിലെ സ്നേഹം ഓർത്തിടുമ്പോൾ
കണ്ണുനീരില്ല ദുഃഖവുമില്ല
പ്രിയന്റെ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
സന്തോഷിക്കും ഞാൻ ആനന്ദിക്കും
പ്രിയനോടെ ഒപ്പം ചേർന്നീടുമ്പോൾ