Balahenathayil balameki

Malayalam Hymn

Balahenathayil balameki

Balahenathayil balameki lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ബലഹീനതയിൽ ബലമേകി ബലവാനായോൻ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാല-നുദിനവും (2) ബലഹീനത... 1 എന്റെ കൃപ നിനക്കുമതി കർത്താവിൻ തിരുവചനം അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു;-... 2 ദുഃഖങ്ങളിൽ ഭാരങ്ങളിൽ കർത്താവു കരുതീടും ബലഹീനതയിൽ തികഞ്ഞുവന്നീടും തിരുശക്തി നാഥൻ പകർന്നീടും;-... 3 യഹോവയെ കാത്തിരിപ്പോർ ശക്തിയെ പുതുക്കീടും കഴുകനെപ്പോലെ ചിറകടിച്ചുയരും തളർന്നുപോകാതെ ഓടീടും;-... 4 വാഴ്ത്തീടുമെൻ ജീവകാലം എന്നേശുനായകനെ പ്രതികൂലമേറും ജീവിതമരുവിൽ പുലർത്തുന്നെൻ നാഥൻ ജയകരമായ്;-...

Related Songs