Karunyavane karunyavane

Malayalam Hymn

Karunyavane karunyavane

Karunyavane karunyavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേ കൃപയേ ചൊരിയൂ കൃപാനിധിയേ അവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രം ഞങ്ങൾ അനുദിനം ജീവിച്ചീടും 1 ലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട് അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ... 2 സ്നേഹിതരായവർ അരികിലെത്തി ലോക സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ.. 3 ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..

Related Songs