Ente daivathal ente daivathal

Malayalam Hymn

Ente daivathal ente daivathal

Ente daivathal ente daivathal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവത്താൽ എന്റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തന്റെ വചനം പോലെ ഞാൻ ചെയ്യും തന്റെ വഴിയിൽ തന്നെ നടക്കും(2) 1 ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2) എന്റെ വീട്ടിൽ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്റെ... 2 എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാം ചിന്നഭിന്ന-മായ്പ്പോകും എന്റെ ദൈവത്താൽ (2) എന്റെ ആരോഗ്യം ദൈവദാനമല്ലൊ എൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്റെ... 3 ജീവത പങ്കാളിയും എന്റെ മക്കളും എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2) എന്റെ നന്മയ്ക്കായ് അവൻ സമൃദ്ധി നൽകും എന്നെ വിശുദ്ധ ജനമാക്കിടും താൻ(2);- എന്റെ... 4 വാഴ്പ വാങ്ങാൻ ഇടവരികയില്ല കൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും (2) ഉയർച്ചതന്നെ എന്നും പ്രാപിക്കും ഞാൻ ഉന്നതങ്ങളിൽ എന്നെ മാനിക്കും താൻ(2);- എന്റെ...

Related Songs