Daivathal asaddhyamayathonnum illallo

Malayalam Hymn

Daivathal asaddhyamayathonnum illallo

Daivathal asaddhyamayathonnum illallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ലല്ലോ യഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോ യേശുവിന്റെ നാമത്താൽ സൗഖ്യമുണ്ടല്ലോ യേശുവിന്റെ രക്തത്താൽ ജയമുണ്ടല്ലോ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം ആശ്രയിച്ച‍ാൽ ദൈവത്തിന്റെ കരുതൽ കാണാം 2 അബ്രഹാം യഹോവയിൽ വിശ്വസിച്ചപ്പോൾ ദൈവം അതു നീതിക്കായി കണക്കിട്ടല്ലോ(2) അതിമഹത്തായ പ്രതിഫലം കൊടുത്തു ബഹു ജാതികൾക്ക് പിതാവാക്കി തീർത്തല്ലോ(2) 3 യിസഹാക്കിൻ പ്രാർത്ഥനയ്ക്കു മറുപടിയായ് നൂറുമേനി നൽകി ദൈവം അനുഗ്രഹിച്ചു(2) വാഗ്ദത്തങ്ങൾ നിറവേറ്റി പരിപാലിച്ചു തലമുറകൾ നൽകി അനുഗ്രഹിച്ചു (2) 4 യാക്കോബും ദൈവത്തെ ആരാധിച്ചപ്പോൾ യഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോൾ(2) യാബോക്കെന്ന കടവിൽ അനുഗ്രഹമായ് യിസ്രായേൽ എന്ന ബഹുമാനം ലഭിച്ചു(2)

Related Songs