Malayalam Hymn
Ente daivathal ellam sadhyam ethu
Ente daivathal ellam sadhyam ethu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ ദൈവത്താലെല്ലാം സാധ്യം
ഏത് നേരവുമവിടുന്നെൻ പ്രിയനല്ലോ (2)
മനമുരുകുമ്പോൾ മിഴി നിറയുമ്പോൾ
എന്നോട് കരുണ തോന്നീടുന്നവൻ
എന്നെ നടത്തുന്ന ദൈവമവൻ
എല്ലാം ക്ഷമിക്കുന്ന താതനവൻ (2)
ഹൃദയം നുറുങ്ങി ഞാൻ വിളിക്കുന്ന നേരവും
അരികിലുണ്ടവിടുന്നെൻ ആശ്വാസകൻ (2);-
കണ്ണിൽ കരുണയും സാഗരവും
ഉള്ളിൽ സ്നേഹത്തിൻ ജ്വാലയുമായ് (2)
കുരിശിൽ കിടന്നു താൻ പിടയുന്ന നേരവും
ഇവരോട് ക്ഷമിക്കുവാൻ പ്രാർത്ഥിച്ചവൻ (2);-