Malayalam Hymn
Asadhyangale sadhyam akkunnon
Asadhyangale sadhyam akkunnon lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അസാധ്യങ്ങളെ സാധ്യമാക്കുന്നോൻ
ആവശ്യങ്ങളെ നിറവേറ്റുന്നോൻ (2)
അനർഥ ദിവസത്തിൽ കൂടെ ഇരിക്കുന്നോൻ
അത്ഭുത മന്ത്രിയായ് വെളിപ്പെടുന്നോൻ (2)
കൂരിരുളിൻ താഴ്വര തന്നിൽ
കൂടെയിരിക്കുന്ന വല്ലഭൻ നീ (2)
കൂട്ടുകാർ വീട്ടുകാർ വേർപിരിഞ്ഞീടുമ്പോൾ
കൂട്ടിനു വന്നീടും യേശു നാഥൻ (2);- അസാ...
കഷ്ടങ്ങളിൽ അടുത്ത തുണയായ്
കരം പിടിച്ചു നടത്തിടുന്നോൻ (2)
കണ്ണുനീർ തൂകുമ്പോൾ മനസലിയുന്ന
കരുണയിൻ കണ്ണുള്ള യേശു നാഥൻ (2) ;- അസാ...
മണവാളൻ മഹിമയിൽ വെളിപ്പെടുമ്പോൾ
മണവാട്ടി ഒരുങ്ങിടും ശുഭ്രവസ്ത്രത്താൽ (2)
മണിപന്തൽ ഒരുങ്ങും മദ്ധ്യവാനതിൽ
മണിയറക്കുള്ളിൽ ഞാനും പോയിടുമേ (2) ;- അസാ...