En pranapriyan yeshu en ullil

Malayalam Hymn

En pranapriyan yeshu en ullil

En pranapriyan yeshu en ullil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽ എൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻ തൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽ ഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽ 2 എൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾ നല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻ ഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽ ഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽ 3 എൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾ ഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർ എൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻ എൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക

Related Songs