Malayalam Hymn
Unaruka neeyen athmave cheruka
Unaruka neeyen athmave cheruka lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻ
2 പുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടും
ഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം;-
3 പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ;-
4 വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും;-
5 നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതമോദമണിഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ;-
6 സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ;-
7 ക്രിസ്തന്റെ കാഹളം ഊതും ധ്വനി കേൾക്കുമോ ഈ ദിനമാരറിഞ്ഞു?
വിശ്രമവാസത്തിലാകുമോ നാം ഏതിനും ഒരുങ്ങുകെന്നാത്മാവേ;-