Malayalam Hymn
Yeshuve ente jeevitha naalellaam
Yeshuve ente jeevitha naalellaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവേ എന്റെ ജീവിത നാളെല്ലാം
നീ എനിക്കാശ്രയമേ
നിൻ ഹിതം ഞാനെന്നും ചെയ്തിടുവാനായ്
എൻ ഹിതം മുറ്റുമായ് സമർപ്പിക്കുന്നേ
ഞാനല്ല, ഞാനല്ല
ഇനി ജീവിക്കുന്നതു ഞാനല്ല
ഞാനല്ല ഇനി ഞാനല്ല,
യേശുവത്രേ എന്നിൽ ജീവിക്കുന്നു
2 നിന്നോടു ക്രൂശിക്കപ്പെട്ടവനായ് ഞാൻ
നിനക്കായ് ജീവിക്കുന്നു
എന്നിഷ്ടം ചെയ്യുവാൻ ആവതില്ലെനിക്ക്
വല്ലഭനെന്നിൽ ജീവിപ്പതാൽ;- ഞാനല്ല...
3 ഈ മഹൽ ജീവിതം ചെയ്തിടുവാനായ്
ഏകി നിൻ അഭിഷേകത്തെ
ദൈവപുത്രാ നിൻ വിശ്വാസത്താൽ ഞാൻ
ജയിക്കുന്നു ലോകത്തെ അനുദിനവും;- ഞാനല്ല...
4 ലോക സൗഭാഗ്യങ്ങൾ ചേതമെന്നെണ്ണുന്നേ
നീയെന്റെ അവകാശമെ
നിൻ നാമം നിമിത്തം സഹിക്കുന്ന പാടുകൾ
സകലവും നന്മയ്ക്കായ് മാറിടുന്നു;- ഞാനല്ല...
5 ക്രൂശിൽ പ്രശംസിച്ചു പിൻഗമിച്ചിടുന്നേ
നീ എന്റെ വിശ്രാമമേ
ചാരിടുന്നേ നിന്റെ തിരു മാർവ്വതിൽ ഞാൻ
സീയോനിൽ ചേർന്നിടും നാൾ വരെയും;- ഞാനല്ല...