Ente jeevanam yeshuve

Malayalam Hymn

Ente jeevanam yeshuve

Ente jeevanam yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ജീവനാമേശുവേ നിന്റെ സ്വരമെൻ ചെവിയിൽ ഇമ്പമോടെ വന്നടിച്ചീടുന്നു ഞാൻ കേട്ടുനാഥാ 1 ക്ഷീണപാപിയേവായെന്നിൽ ആശ്വസിക്കനീ സതതം ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ ചാരി സുഖിക്കെ;- എന്റെ... 2 വന്നുകണ്ടു ശാന്തതയെ യേശുവിന്റെ സ്നേഹമാർവ്വിൽ എന്നെയുടുപ്പിച്ചു സന്തോഷത്താൽ ദുഃഖങ്ങൾ മാറ്റി;- എന്റെ... 3 സർവ്വവും ഞാൻ ദാനമായി നിർവ്യാജ്യം തരുന്നു പാപി ജീവവെള്ളം നീ കുടിച്ചാനന്ദം പ്രാപിച്ചീടുകെ;- എന്റെ... 4 ജീവനദിയിൽ നിന്നു ഞാൻ മോദമോടെ പാനം ചെയ്തു കേവലമെൻ ദാഹം ശമിച്ചിപ്പോൾ ജീവിക്കുന്നു ഞാൻ;- എന്റെ... 5 കൂരിരുളാൽ മൂടിയോരീ ലോകത്തിനു ഞാൻ വെളിച്ചം പാരാതെ നീയെന്നെ നോക്കി നോക്കി നിത്യം സുഖിക്ക ;- എന്റെ... 6 എന്റെ ജീവകാലമെല്ലാം യേശുവെന്ന മെയ്‌ വെളിച്ചം കണ്ടു നടപ്പാൻ കൃപ നല്കേണം ദേവാദിദേവാ;- എന്റെ...

Related Songs