Yahovaykku sthothram cheytheduka naam

Malayalam Hymn

Yahovaykku sthothram cheytheduka naam

Yahovaykku sthothram cheytheduka naam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം മഹോന്നത ദേവനെ വാഴ്ത്തുക നാം 1 തൻദയ എന്നേക്കും ഉള്ളതല്ലോ വൻ കൃപതന്നു നടത്തുന്നല്ലോ ഭക്തരവൻ കൃപയ് ക്കൊത്തതുപോൽ നിത്യവും തൻ സ്തുതി പാടിടട്ടെ;- 2 മർത്യനിലാശ്രയിക്കുന്നതെക്കാൾ കർത്തനിലാശ്രയിക്കുന്നവൻ താൻ ധന്യനെന്നാളു-മിപ്പാരിടത്തിൽ വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;- 3 സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ കാരുണ്യമേറും പൊൻ കരത്താൽ താങ്ങി നടത്തിടും വൻ കൃപയാൽ;- 4 എന്നാളും എന്തെന്തു യാചിക്കിലും എപ്പോഴും നൽകീടുന്നായതെല്ലാം പ്രാർത്ഥന കേൾക്കും നായകൻ താൻ വാക്കു മാറാത്ത വല്ലഭനാം;- 5 രക്ഷയിൻ പാറയായ് തീർന്നവനിൽ പക്ഷമായി ചാരിടും ഞാൻ എന്നുമെ തൻ ദയ എന്നും കീർത്തിക്കുമെ തൻ നാമം വഴ്ത്തി വണങ്ങിടുമെ;- എക്കാലത്തിലും ക്രിസ്തു മാറുകില്ല എന്ന രീതി

Related Songs