Malayalam Hymn
Varuvin yahovaykku paadaam
Varuvin yahovaykku paadaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വരുവിൻ യഹോവയ്ക്കു പാടാം
രക്ഷയേകും പാറയെ വാഴ്ത്താം
സ്തുതി സ്തോതമോടിന്നാരാധിക്കാം
സങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)
1 യഹോവ തന്നെ ദൈവം
സർവ്വചരാചരങ്ങൾക്കും ഉടയോൻ (2)
തൻ തിരു കരവിരുതല്ലോ
നാം അവനെ സ്തുതിച്ചിടുവിൻ (2);-
2 യഹോവ തന്നെ ഇടയൻ
നമ്മെ അനുദിനം പാലിക്കും താതൻ (2)
നന്മകൾ അളവെന്യേ പകരും
തൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2);-