Malayalam Hymn
Varuveen ivide madhuramulla palahaaramunde
Varuveen ivide madhuramulla palahaaramunde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വരുവീൻ ഇവിടെ മധുരമുള്ള പലഹാരമുണ്ട്-ഇതു
ഒരുമയോടു വാണ്ടിതിന്നാൻ പരമവാഴ്വുണ്ട്
1 സ്നേഹ എണ്ണഒഴിച്ചമാവിൽ കുഴച്ച പലഹാരം-ഇതു
സന്തോഷമാം പഞ്ചസാര ചേർത്ത പലഹാരം
2 ആത്മതീയിൽ ചുട്ടെടുത്ത ചൂടു പലഹാരം-ഇതു
ആത്മപ്പശിഭാഹം തീർക്കും സൗഖ്യ പലഹാരം
3 തേനിനേക്കാൾ മധുരമുള്ള ദിവ്യപലഹാരം-ഇതു
തേൻകട്ടയെ കവിഞ്ഞിടുന്ന മധുരപലഹാരം
4 പാപനെഞ്ചു ഉരുക്കിടുന്ന അഗ്നിപലഹാരം-ഇതു
പാപക്കറയിളക്കിയൊഴുക്കും മരുന്നു പലഹാരം
5 കണ്ണുകളെ തെളിച്ചിടുന്ന തണുപ്പുപലഹാരം-ആത്മ
കണ്ണുകൾക്കു വെളിച്ചം കാട്ടും നേത്രപ്പലഹാരം
8 മൂക്കു പിഴിഞ്ഞു കരയിക്കുന്ന കാരപ്പലഹാരം-പാപ
നാക്കും നെഞ്ചും എരിഞ്ഞുകയറ്റുമെരുവു പലഹാരം
7 ദൈവഭക്തർ പലരും തിന്നരസികപ്പലഹാരം-ഇതു
ഭക്തിഹീനർ വാങ്ങിത്തിന്നാൽ ദഹിക്കാപലഹാരം
8 കാശുപണം വിലയില്ലാതെ വാങ്ങും പലഹാരം-ഇതു
ആശയുള്ളോർ വിശ്വാസത്താൽ വാങ്ങും പലഹാരം
9 മായ ഊരിൽ മാനവർക്കായിവിൽക്കും പലഹാരം-ഇതു
മന്നവനാം ഈശോഷാപ്പിൽ വിൽക്കും പലഹാരം