Malayalam Hymn
Unaru unaru en janame
Unaru unaru en janame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഉണരൂ ഉണരൂ എൻ ജനമേ
ഉണരുണരൂ തിരുസഭയേ
പ്രഭാതം വിരിയുവാൻ നേരമായ്
ഉടയവൻ വിളിയുടെ സമയമായ്
വയലിലെ വിളവിനു നേരമായ്
കതിരുകൾ ഉതിർക്കുവാൻ വൈകരുതേ
വിളികളിൻ ധ്വനികൾ മുഴങ്ങിടുന്നു
ഉണരു ഉണരൂ എൻ മനമേ
വിരുന്നിനായ് വിളികളെ ശ്രവിച്ചിടുക
വിശുദ്ധമാം അങ്കികൾ ധരിച്ചിടുക
മണവാളൻ വരവിനു സമയമായ്
ഉണരു ഉണരൂ എൻ മനമേ
കാലങ്ങൾ കഴിവുകൾ കനിഞ്ഞ കർത്തൻ
കണക്കുകൾ തീർക്കുവാൻ കാത്തിടുന്നു
പ്രതിഫലം ഏൽക്കുവാൻ പുറപ്പെടാറായ്
ഉണരു ഉണരൂ എൻ മനമേ