Malayalam Hymn
Swarloka paura janame
Swarloka paura janame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?
നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്റെ നിന്ദ ചുമക്കാം
1 വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം
തന്റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ
2 പരിപാവനനായ് നടന്ന പരനേശുവോടീയുലകം
പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ?
3 അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം
അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ
4 ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ്
നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!
രീതി: എന്നുള്ളമെ സ്തുതിക്ക നീ