Swarloka raajane bhooloka

Malayalam Hymn

Swarloka raajane bhooloka

Swarloka raajane bhooloka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്വർലോക രാജനെ ഭൂലോക ജാതനെ വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻ 1 സ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ 2 സത്യേക ദൈവത്തിൻ വചനമായോനെ സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ 3 ദൈവവചനത്തിൻ പൊരുളായുള്ളോനെ വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേ 4 മരണമേറ്റോനെ അടക്കപ്പെട്ടോനെ മരണത്തെവെന്ന് ഉയിർത്തെഴുന്നോനെ 5 വീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ വിൺദൂത സൈന്യത്തിൻ നായകനായോനെ 6 സ്വർഗ്ഗപിതാവിന്റെ ഓമന മകനെ സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ

Related Songs