Malayalam Hymn
Swarloka raajan swarloka raajan
Swarloka raajan swarloka raajan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്വർല്ലോക രാജൻ സ്വർല്ലോക രാജൻ
സ്വർല്ലോക രാജൻ താൻ
ഹ! അതിശയമേ! മേരിയിലുരുവായ്
മഹിമയെ വീണ്ടവനെ
1 ലോകരെ രക്ഷിപ്പാൻ
കാൽവറിയിൽ രക്തം ചിന്തി
സർവ്വവും പൂർത്തിയായെന്നുര ചെയ് ത പിൻ
ജീവനെ വിട്ടുടയോൻ;-
2 യോസേഫിൻ കല്ലറയിൽ
കർത്തനെ സംസ്കാരം ചെയ് താർ
തൃതീയ ദിനത്തിന്നുഷസ്സിനു മുമ്പേ ശക്തിയോടെഴുന്നേറ്റവൻ
3 മേര്യനുയായികൾക്കും
പ്രത്യക്ഷനായ് പ്രിയനിദമോതി
ഉയിർത്തെഴുന്നേറ്റൊരു വാർത്ത മൽ സോദര
വൃന്ദത്തോടറിയിക്കുവിൻ;-
4 വാതിൽ അടച്ചിരിക്കെ…
മദ്ധ്യത്തിലേശു വന്നാജ്ഞ നൽകി
അഞ്ചിടാതെ നിങ്ങൾ ധൈര്യമായിടുവിൻ
എന്നും ഞാൻ കൂടെയുണ്ട്;-
5 നാല്പതുനാൾ ഇരുനന്
ശിഷ്യർക്കു സന്ദേശമേകി നാഥൻ
ഭൂലോകമെങ്ങും പോയ് സൃഷ്ടികൾക്കായ് പൂർണ്ണ
സുവിശേഷം ഘോഷിക്കുവിൻ;-
6 കരം വിരിച്ചനുഗ്രഹിക്കെ
അരനൊടിയിൽ പ്രിയൻ ഗഗനേ പോയ്
പ്രിയ പിതാവിൻ വലഭാഗേ നിന്നു താൻ
മദ്ധ്യസ്ഥമണച്ചിടുന്നു;-
7 കാത്തിരിയ്ക്കും സഭയ്ക്കായ്
വേഗത്തിൽ പ്രിയൻ വെളിപ്പെടുമേ
ആർത്തിയോടവനായ് കാത്തിരിപ്പവരെ
മേഘത്തിൽ ചേർത്തിടുമേ:-