Shalem raajan varunnoru dhvanikal

Malayalam Hymn

Shalem raajan varunnoru dhvanikal

Shalem raajan varunnoru dhvanikal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും മുഴങ്ങിടുന്നു സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ 1 വീശുക ഈ തോട്ടത്തിനുള്ളിൽ ജീവയാവി പകർന്നിടുവാൻ ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ ദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം... 2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ ശക്തിയായൊരു വേലചെയ്‌വാൻ കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം... 3 അത്ഭുതങ്ങൾ അടയാളങ്ങളാൽ സത്യസഭ വെളിപ്പെടുന്നു ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം... 4 ദീപെട്ടികൾ തെളിയിച്ചുകൊൾക എണ്ണപ്പാത്രം കവിഞ്ഞിടട്ടെ ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ വാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ;- ശാലേം...

Related Songs