Malayalam Hymn
Yeshuvine sthuthippin sthuthippin
Yeshuvine sthuthippin sthuthippin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പല്ലവി
യേശുവിനേ സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുവിനേ സ്തുതിപ്പിൻ
തേജസ്സും മഹിമയുമണിഞ്ഞവനാം യേശുവിനേ സ്തുതിപ്പിൻ
ചരണങ്ങൾ
1 ആധിപത്യം തോളിൽ ഉള്ളവനും
അത്ഭുതനാം മന്ത്രി പുംഗവനും
ഭൂതലത്തിൻ അവകാശിയുമാം;- യേശുവിനേ...
2 പാപക്കടം ക്രൂശിൽ കൊടുത്തു തീർത്തു
പാപിയെ സ്വതന്ത്രനായി വിട്ടയച്ചു
ശാപം നിറഞ്ഞ-ഭൂ-വിലയ്ക്കു വാങ്ങി;- യേശുവിനേ…
3 വാഴ്ചകൾക്കും അധികാരങ്ങൾക്കും
വീഴ്ചവരുത്തും പ്രമാണങ്ങൾക്കും
താഴ്ച്ചയും തോൽവിയും വരുത്തിവച്ച;- യേശുവിനേ…
4 ലോകത്തിൻ പ്രഭുവിനെ പുറത്തുതള്ളും
ലോകസാമ്രാട്ടുകൾ കീഴടങ്ങും
ഏകാധിപത്യത്തിൽ വാണരുളും;- യേശുവിനേ…
5 ദേഹവും ദേഹിയും കാഴ്ചവച്ചും
ദാഹം ശമിക്കും ജലം കുടിച്ചും
മോഹം മനോഗർവ്വം ക്രൂശിൽ വച്ചും;- യേശുവിനേ…
6 പാടുവിൻ സോദരരേ വരുവിൻ
കൂടിവന്നേശുവേ കുംമ്പിടുവിൻ
തേടുവിൻ ദൈവപ്രസാദവഴി;- യേശുവിനേ...
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ (2245) എന്ന രീതി