Ente naavu navyagaanam paadum

Malayalam Hymn

Ente naavu navyagaanam paadum

Ente naavu navyagaanam paadum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ നാവു നവ്യഗാനം പാടും എന്റെ ഹൃത്ത് നൂതനരാഗം മീട്ടും കർത്താവേ നീ എന്നെ സ്നേഹിച്ചു പ്രാണനാഥാ നീ എന്നെ വീണ്ടെടുത്തു എന്റെ നാവു നവ്യഗാനം പാടും 1 ലോകാന്ധകാരത്തൂടെ ഞാനലഞ്ഞു തിരിഞ്ഞു(2) മോഹങ്ങളെന്നിൽ അശാന്തി ഏകി ക്രൂശിൻ ദയയിൽ ഞാനഭയം കണ്ടു നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- 2 പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2) പാശങ്ങളാൽ ഞാൻ ബന്ധിതനായി ക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടു നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;- 3 എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കും ദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകും ഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കും നിന്റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

Related Songs