Malayalam Hymn
Shuddhikkay nee yeshu
Shuddhikkay nee yeshu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ശുദ്ധിക്കായ് നീ യേശു സമീപേ പോയോ
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ
പൂർണ്ണാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽവച്ചോ ശുദ്ധിയായോ നീ ?
കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധി
നൽകും രക്തത്തിൽ
ഹിമംപോൽ നിഷ്കളങ്കമോ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?
2 അനുദിനം രക്ഷകൻ പക്ഷത്തോ നീ
ശുദ്ധിയായ് നടന്നീടുന്നത്?
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ
വിശ്രമം നാഴിക തോറുമേ?;-
3 കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?
ഏറ്റവും വെൺമയായ് കാണുമോ
സ്വർപ്പൂരത്തിൽ വാസം ചെയ്തിടാൻ യോഗ്യ-
പാത്രം ആയിത്തീരുമോ അന്നാളിൽ;-
4 പാപക്കറയേറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക
ജീവനീർ ഒഴുകുന്നു അശുദ്ധർക്കായ്
കുളിച്ചു ശുദ്ധിയായിടുക;-
Chorus