Sarvavum srishticha karthave

Malayalam Hymn

Sarvavum srishticha karthave

Sarvavum srishticha karthave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻ ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ 1 ദരിദ്രനായി തീർന്നഹെ നിൻ കൃപയിൽ തിരിച്ചുവരുത്തുവാനായി മർത്യരെ പെരുത്തദുഃഖം നിനക്കിങ്ങുവന്നു ഞെരുക്കങ്ങളനവധി അനുഭവിച്ചു;- 2 പാപത്താൽ ദൈവത്തിൻ വൈരികളായി ശാപത്തിലകപ്പെട്ടു മനുജർക്കായി പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ ദസന്റെ രൂപത്തെ എടുത്തതു നീ;- 3 മരണത്തെ രുചിച്ചു നീ ക്രൂശിലെന്റെ നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ കരുണയിൻ വൻനദി യേശുപരാ കരയിച്ചു പാപിയിൻദുരിതം നിന്നെ;- 4 നിൻ മഹാ സ്നേഹം ഞാനോർത്തിടാതെ അന്ധനായി പാപത്തിൽ ജീവിച്ചയ്യോ സ്നേഹമുള്ളേശുവെന്നരികിൽ വന്നു പാപത്തെ നീക്കിത്തൻ മാർവിലാക്കി;- 5 ആടുകൾക്കിടയനാമേശുവേ നീ അടിയനെ ദിനം തോറും നടത്തണമേ പച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ- ട്ടിമ്പമായി ദിനംതോറും നടത്തണമേ;- 6 മരണത്തോളം നിന്നിൽ വിശ്വസ്തനായി പാർക്കുവാനെന്നെ നീ കാക്കണമേ തിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ- ളരികിലീ അടിയനും കാണണമേ;-

Related Songs