Malayalam Hymn
Bhaktharkkayi karuthiya daivam
Bhaktharkkayi karuthiya daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഭക്തർക്കായി കരുതിയ ദൈവമുണ്ടല്ലോ
ഇന്നും മക്കൾക്കായ് കരുതുവാൻ ശക്തനല്ലയോ (2)
യഹോവ യിരേയായി യഹോവ ശമ്മയായി
ആശ്രയിപ്പോർക്കവൻ അത്ഭുതമന്ത്രിയായ്
യഹോവ നിസ്സിയായ് യഹോവ റാഫയായി
സൗഖ്യത്തിൻ ദായകൻ നിൻ ജയക്കൊടിയായി (2);- ഭക്തർ...
ഞാങണക്കിടയിലും ചെങ്കടലിലും
മിദ്യാനിലും വൻ മരുഭൂവിലും (2)
മോശക്കായി കരുതിയ സർവ്വ സമ്പന്നനാം ന-
ല്ലൊരു താതനാം ദൈവം എന്നിടയൻ (2);- ഭക്തർ...
പൊട്ടക്കിണറിലും കാരാഗ്രഹത്തിലും
യോസേഫിൻ സങ്കടങ്ങൾ കണ്ടറിഞ്ഞവൻ
തക്ക സമയത്ത് മാനിച്ചുയർത്തുവാൻ
ദർശനമേകിയവൻ നിൻ കൂടെ ഉണ്ടല്ലോ (2);- ഭക്തർ...
കെരീത്തുതോട്ടിലും സാരാഫാത്തിലും
ഏല്യവേ പോറ്റിയ നല്ല ദൈവമോ (2)
ബുദ്ധിമുട്ടൊക്കെയും ക്രിസ്തുവിൽ പൂർണമായ്
മഹത്വത്തോടെ താൻ തീർത്തു തന്നീടുമെ (2);- ഭക്തർ...
നിന്നെ തകർക്കുവാൻ മുടിച്ചീടുവാൻ
നിർണ്ണയമെഴുതി മുദ്ര ചെയ്താലും (2)
എസ്തേറിൻ പ്രാർത്ഥന കേട്ടതാം ദൈവം തൻ
പൊൻ ചെങ്കോൽ നീട്ടുമേ ഉദ്ധരിച്ചീടുമേ (2);- ഭക്തർ...
ശക്തമായ് കൊടുങ്കാറ്റടിച്ചീടിലും
ഉഗ്രമായ് തിരകൾ ഉയർന്നെന്നാലും (2)
കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിക്കും
ശാന്തത നൽകി നമ്മെ അക്കരെ എത്തിക്കും (2);- ഭക്തർ...