Ie pakalil karuthiya krupaykkaayi

Malayalam Hymn

Ie pakalil karuthiya krupaykkaayi

Ie pakalil karuthiya krupaykkaayi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ പകലിൽ കരുതിയ കൃപയ്ക്കായി നന്ദി സ്തോത്രം യേശുദേവാ ആണിയേറ്റ കൈകളാൽ താൻ താങ്ങി മുറ്റും കർത്തനെന്നെ മറച്ചല്ലോ ഹാ സന്തോഷം എത്ര മോദം ഒടുക്കത്തെ ശത്രു തോറ്റുപോയി ജയാളിയായി ഞാൻ തീർന്നുവല്ലോ ഇന്നു രാത്രിയിലെൻ പ്രാണൻ പോയാൽ നിത്യതയിൽ ഞാനുണരും നീതിസൂര്യൻ യേശുവിനെ നേരിൽ കാണും നിത്യകാലം പുത്തൻ ഭൂവിൽ;- ഹാ സന്തോഷം.... ഭൂവിൽ കഷ്ടം നേരിടുന്ന ദൈവമക്കൾ ക്ലേശിക്കല്ലേ സാരമില്ല ക്ലേശം മാറ്റാൻ ആണിയേറ്റോൻ പാണികളാൽ മറച്ചീടുമേ പൊന്നു പോലെ;- ഹാ സന്തോഷം.. ദിനംതോറും ഞരക്കത്തിൻ ഒച്ചമാത്രം കേൾപ്പിക്കല്ലേ എന്നുമെന്നും ഹൃദയത്തിൽ കർത്തനു നീ സ്തോത്രഗാനം പാടിടുക ദിനംതോറും;- ഹാ സന്തോഷം... മൺമയമാം ഈ ശരീരം വിട്ടു നമ്മൾ പോയീടുമെ നിത്യരാജ്യേ വിൺ ശരീരം ലഭ്യമാവാൻ വിശുദ്ധിയിൽ നാം ജീവിക്കേണം എന്നുമെന്നും;- ഹാ സന്തോഷം..

Related Songs