Malayalam Hymn
Yathra theraraay maruvaasam theraraay
Yathra theraraay maruvaasam theraraay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യാത്ര തീരാറായ് മരുവാസം തീരാറായ് (2)
ഗംഭീരനാദത്തോടെ പ്രിയൻ വാനിൽ വന്നീടും (2)
ക്ലേശം തീരാറായ് പുതുഗാനം കേൾക്കാറായ് (2)
ക്രിസ്‌തേശു നാഥൻ നമ്മെ ചേർക്കാൻ വേഗം വന്നീടും (2)
1 ആർത്തിരമ്പുന്ന ഘോരസമുദ്രം നിൻ
ജീവനൗകയിൽ ആഞ്ഞടിക്കുമ്പോൾ (2)
ഭീതിയും വേണ്ട ശങ്കയും വേണ്ട
നങ്കൂരമായവൻ നിൻ കൂടെയുള്ളതാൽ (2);- യാത്ര...
2 ഓടിയതെല്ലാം വ്യർത്ഥമാക്കാതെ
അന്ത്യത്തോളവും തൻ വേല ചെയ്കയാൽ (2)
അന്ത്യകാഹളാ നാദത്തിങ്കൽ നാം
രൂപാന്തരം പ്രാപിച്ചീടും ശീഘ്രമായ് (2);- യാത്ര...
3 കർത്തൻ വരവിൽ ഭൂവിൽ വിശ്വാസം താൻ
കണ്ടെത്തീടുമോ എന്നോർത്തുകൊൾക നാം (2)
വിശ്വാസത്തിന്റെ നായകനായ യേശുവേ
(ശ്രീയേശുവെ) നോക്കി വേഗം ഓട്ടം ഓടിടാം (2);- യാത്ര...
4 വാട്ടം മാലിന്യം ഏശിടാതുള്ള
ശ്രേഷ്ഠമായൊരവകാശം പ്രാപിക്കയാൽ നാം (2)
നശ്വരമാകും ഈ മായയെ വിട്ട്
കർത്തൃഭവനത്തിൽ ചേർന്നങ്ങാനന്ദിക്കാറായ് (2);- യാത്ര...