Malayalam Hymn
Ie yathra theerum vareyum
Ie yathra theerum vareyum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ യാത്ര തീരും വരെയും
തുണയായ് നീ കൂടെ ഇല്ലേ
എൻ ആവശ്യ നേരത്തിലെന്നും
നൽ സഖിയായ് നീ കൂടെ ഇല്ലേ (2)
ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേ
കണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)
ആലംബമായ് എനിക്കാശ്വാസമായ്
എൻ നാഥൻ കൂടെ ഇല്ലേ (2)
മാറാത്തവനെ മറക്കാത്തവനെ
മരണത്തിലും വിട്ടു പിരിയാത്തവനെ (2)
പുതുജീവൻ തന്ന് പുതുശക്തി തന്ന്
തന്നോടുകൂടെന്നെ ചേർപ്പവനെ (2);-
എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലും
പിരിയാതെ കൂടെ നടക്കുന്നവനെ (2)
നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻ
നിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2);-