Malayalam Hymn
Anthyam vareyum ange njaan
Anthyam vareyum ange njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അന്ത്യംവരെയും അങ്ങേ ഞാൻ
വാഴ്ത്തി സ്തുതിച്ചിടുമേ (2)
നീ ചെയ്ത നന്മകളോർത്തിടുമ്പോൾ
കണ്ണുകൾ നിറഞ്ഞിടുന്നേ (2)
ശോധനകൾ എൻ ജീവിതത്തെ
വേദനയാലെന്നും തകർത്തിടാതെ(2)
എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും
ആത്മസഖി എൻ യേശുപരൻ(2);- അന്ത്യം...
മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ
മാറാത്ത വിശ്വസ്തനേശുവിങ്കൽ(2)
മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും
ജീവിതനാളുകൾ ആനന്ദമായ്(2);- അന്ത്യം...