Kaalam theraraay kaanthan velippedaaraay

Malayalam Hymn

Kaalam theraraay kaanthan velippedaaraay

Kaalam theraraay kaanthan velippedaaraay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ് ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ് 1 അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽ സത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം… 2 ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേ ഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം… 3 തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ് വിണ്ണധീശൻ നിന്റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം… 4 മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേ വിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം… 5 എന്റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേ എൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം...

Related Songs