Ente yeshu velippedaaraay‌

Malayalam Hymn

Ente yeshu velippedaaraay‌

Ente yeshu velippedaaraay‌ lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ യേശു വെളിപ്പെടാറായ്‌ എന്റെ ക്ലേശം തീർന്നിടാറായ് എന്റെ ആശ നിറവേറുമേ പ്രിയൻ കൂടെ വാണിടവേ 1 ഈ ലോക ദുരിതങ്ങൾ സാരമില്ല തേജസ്സിൻ നിത്യഘനം ഓർത്തിടുമ്പോൾ വിശ്രാമ നാട്ടിൽ എൻ പ്രിയൻ കൂടെന്നും കഷ്ടതകൾ മറന്നുല്ലസിക്കും;- 2 എൻ പ്രിയൻ തേജസ്സിൽ വന്നിടുമ്പോൾ തന്നോടു തുല്യനായ് മാറിടുവാൻ നിർമ്മലനായതാം പ്രിയനെപോൽ ഞാനും നിർമ്മലനാകുവാൻ വാഞ്ചിക്കുന്നേ;- 3 വിശ്വാസ കൺകളാൽ കാണുന്നു ഞാൻ പ്രാപിക്കുവാനുള്ള വൻ രക്ഷയെ മാലിന്യം വാട്ടം കളങ്കമില്ലാത്ത അവകാശത്തിന്നായി കാത്തിടുന്നേ;- 4 ജീവനു തുല്യമായ് സ്നേഹിച്ചതാം പ്രിയരെ കാണും ഞാൻ ആ ദിനത്തിൽ തേജസമ്പൂർണ്ണമാം ആ ദേശത്തിൽ ഞാനും ശുദ്ധരുമായ് വസിച്ചാനന്ദിക്കും;- 5 കൺകൾ കൊതിക്കുന്നേ കണ്ടിടുവാൻ ആവൽ ഏറീടുന്നേ എൻ കാന്തനെ എന്നു നീ വന്നെന്നെ ചേർത്തീടുമോ വാനിൽ ആ നാളിനായ് ഞാനും ഒരുങ്ങുന്നേ;-

Related Songs