Malayalam Hymn
Mahimayode vaane kaanthan vanneedume
Mahimayode vaane kaanthan vanneedume lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മഹിമയോടെ വാനേ കാന്തൻ വന്നീടുമേ
തൻ പ്രിയ കാന്തയേ ചേർക്കുമന്നാളിൽ
വിശുദ്ധിയിൽ തികഞ്ഞതാം വിശുദ്ധരെ ചേർക്കുവാൻ
വാനതിൽ വേഗത്തിൽ വന്നീടുമേ
കോടാ കോടി ദൂതരിൻ സൈന്യവുമായ് മേഘേ
ഗംഭീര നാദവും കാഹള ധ്വനിയും
കേട്ടീടും നാളിങ്ങു അടുത്തീടുന്നേ
പോയീടും നാം അതി വേഗമോടെ
ചേർന്നീടും കാന്തനമേശുവൊത്ത്
നിത്യതയിൽ നമുക്കായ് നിത്യമായ വാസം
തൻ ഗേഹേ ഒരുക്കി വേഗത്തിൽ വന്നു
ചേർത്തീടും നാഥൻ തൻ മാർവതിനരികെ
പാർത്തീടും നാം അതിൽ മോദമോടെ
വാണീടും രാജനാമേശുവൊത്ത്