Malayalam Hymn
Swargeeya sainyangal paadi
Swargeeya sainyangal paadi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്വർഗ്ഗീയ സൈന്യങ്ങൾ പാടി
സൃഷ്ട്ടാവാം ദൈവ മഹത്വം
രാജാധി രാജൻ വരുന്നു
മേഘ ചിറകേറി വാനിൽ
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)
സ്വർഗ്ഗാധി സ്വർഗ്ഗം ഇറങ്ങി
മർത്യന്റെ കൂടെ വസിപ്പാൻ
തേജസിൻ ധനമേറ്റു വിണ്ണും
മണ്ണും മറുരൂപമായി
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)
സ്വർഗ്ഗീയ ഗീതങ്ങൾ പാടി
ദൂതരും മർത്യരും ചേർന്നു
സൃഷ്ടികളാകെ വണങ്ങി
ദൈവ കുഞ്ഞാടിനു മഹത്വം
ഹലെല്ലുയ്യ ഹലെല്ലുയ്യ (4)